Get Updates
Get notified of breaking news, exclusive insights, and must-see stories!

തേങ്ങയുടെ വില ഉയരുന്നു

കോഴിക്കോട്: തേങ്ങയുടെ വില ഉയര്‍ന്നതോടെ കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ. 2.75രൂപ വിലയുണ്ടായിരുന്ന തേങ്ങയ്ക് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 4.25രൂപ വരെ വിലയായി.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഈ വില വ്യത്യാസം കാണുന്നുണ്ട്. തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലും തേങ്ങയുടെ വില കയറിയിട്ടുണ്ട്. ആന്ധ്രയിലെ ഗോദാവരി ജില്ലയിലും തമിഴ്നാട്ടിലെ പൊള്ളാച്ചിയിലുമാണ് പ്രധാനമായി തെങ്ങ് കൃഷി ചെയ്യുന്നത്.

തേങ്ങയുടെ ഉത്പാദനം കുറയുന്ന കാലമായതിനാലാണ് വില കൂടിയതെന്ന് പറയുന്നു. തെങ്ങ് കൃഷിയുള്ള ഏഷ്യന്‍ രാഷ്ട്രങ്ങളിലെല്ലാം വില കയറിയിട്ടുണ്ട്. ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഒരു നാളികേരത്തിന് ആറു രൂപവരെയാണ് വില. ഈ വര്‍ധന തന്നെയാണ് കേരളത്തിലും അനുഭവപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ രണ്ടുരൂപയായിരുന്നു തേങ്ങയുടെ വില. തേങ്ങയ്ക് താങ്ങുവില നിശ്ചയിക്കേണ്ട സാഹചര്യം ഇതോടെ ഇല്ലാതാവുമെന്ന് കരുതുന്നു. 3300 രൂപയാണ് നാളികേരത്തിന് താങ്ങുവിലയായി കണക്കാക്കിയിരുന്നത്. എന്നാല്‍ വിപണിയില്‍ 4250രൂപ വില വരുമ്പോള്‍ താങ്ങുവിലയുടെ പ്രസക്തി നഷ്ടമാകുകയാണ്.

തേങ്ങയ്ക് ശ്രീലങ്കയില്‍ വില വളരെ കുറഞ്ഞിരുന്ന വേളയില്‍ തമിഴ്നാട് തീരത്തേയ്ക് തേങ്ങ കടത്തുന്നത് പോലും പതിവായിരുന്നു. ഇന്ത്യയിലെ താഴ്ന്ന വിലയെക്കാള്‍ കുറവായിരുന്നു അന്ന് ശ്രീലങ്കയിലെ വില. തമിഴ് പുലികളാണ് ഇത് നടത്തിയിരുന്നത്. തമിഴ്നാട് തീരത്ത് വരുന്ന തേങ്ങ കൊപ്രയാക്കി കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നു. ഇത് കേരളത്തിലെ കൊപ്രഇടിയാന്‍ കാരണമായിരുന്നു.

ഇപ്പോള്‍ തേങ്ങയുടെ വില കൂടുന്നങ്കിലും ഈ പ്രതിഭാസം നീണ്ടുനില്‍ക്കുമെന്ന് തെങ്ങ് കൃഷിക്കാര്‍ കരുതുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+