തര്‍ക്കഭൂമി കൈമാറാന്‍ പ്രധാനമന്ത്രി സമ്മതിച്ചു
അയോദ്ധ്യ : തര്‍ക്കഭൂമി വിഎച്ച്പിയ്ക്കു നല്‍കാന്‍ പ്രധാനമന്ത്രി സമ്മതിച്ചിട്ടുണ്ടെന്ന് അശോക് സിംഗാള്‍. അയോദ്ധ്യയില്‍ തങ്ങള്‍ കയ്യേറിയ ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ അനുവാദം കിട്ടിയെന്നാണ്് വിഎച്ച്പി അദ്ധ്യക്ഷന്റെ അവകാശവാദം. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല.
കര്‍സേവകപുരത്തു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിംഗാള്‍ ഈ അവകാശവാദമുന്നയിച്ചത്. തര്‍ക്കമന്ദിരം നിന്ന സ്ഥലമൊഴിച്ച് ബാക്കിഭാഗം സര്‍ക്കാര്‍ തങ്ങള്‍ക്കു വിട്ടുതരുമെന്ന് അദ്ദേഹം പറഞ്ഞു. ശേഷമുളള 67.5 ഏക്കര്‍ സ്ഥലത്തില്‍ തര്‍ക്കമില്ലാത്തതിനാല്‍ സ്ഥലം വിഎച്ച്പിയ്ക്കു വിട്ടുതരുന്നതില്‍ പ്രശ്നമില്ല.
സിംഗാളും രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് മഹന്ത് രാം ചന്ദ്ര പരമഹംസനും അടുത്തിടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.സുന്നി വഖഫ് ബോര്‍ഡും ശേഷിക്കുന്ന സ്ഥലത്തിന്മേലുളള അവകാശവാദമുപേക്ഷിച്ചെന്ന് ചോദ്യത്തിനു മറുപടിയായി സിംഗാള്‍ പറഞ്ഞു.












Click it and Unblock the Notifications