മൂടല്‍മഞ്ഞ്: ദില്ലിയില്‍ ജനജീവിതം തടസപ്പെട്ടു
ദില്ലി: കനത്ത മൂടല്‍മഞ്ഞ് ദില്ലിയില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ചു. ഡിസംബര്‍ 12 ബുധനാഴ്ച രാവിലെ വാഹനഗതാഗതം മുടങ്ങി. വിമാനസര്‍വീസും തടസപ്പെട്ടു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറക്കാനും പോകാനും മൂടല്‍മഞ്ഞ് കാരണം സാധിച്ചില്ല. ഉച്ചയ്ക്കു ശേഷം വിമാന സര്‍വീസ് പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
തീവണ്ടി സര്‍വീസിനെയും മൂടല്‍മഞ്ഞ് ബാധിച്ചു. തീവണ്ടികള്‍ വരുന്നതും പോകുന്നതും വൈകി.
അടുത്ത ചില ദിവസങ്ങള്‍ കൂടി ദില്ലിയില്‍ മൂടല്‍മഞ്ഞ് ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിട്ടുണ്ട്.












Click it and Unblock the Notifications