61-ാം പിറന്നാള്‍ കേക്കിനു നീളം 61 അടി, ഭാരം 610 കിലോ
മുംബൈ : പവാറിന്റെ 61-ാം പിറന്നാളിന് മുറിച്ച കേക്കിന്റെ നീളം 61 അടി. ഭാരം 610 കിലോ. ദക്ഷിണ മുംബൈയിലെ രാഷ്ട്രവാദി ഭവനില്‍ സര്‍വ വിധ ആര്‍ഭാടങ്ങളോടും കൂടിയാണ് പിറന്നാള്‍ ആഘോഷിച്ചത്. ഡിസംബര്‍ 12 ബുധനാഴ്ചയായിരുന്നു എന്‍സിപി നേതാവ് ശരദ് പവാറിന്റെ പിറന്നാള്‍.
ഇംഗ്ലീഷിലെ എസ് ആകൃതിയില്‍ നിര്‍മ്മിച്ച കേക്കില്‍ മഹാരാഷ്ട്രാ ഗ്രാമങ്ങളും നഗരങ്ങളും സമ്മിശ്രമായി ആലേഖനം ചെയ്തിരുന്നു. കേക്കിന്റെ ഒരു വശത്ത് വെളളം കോരുന്ന മഹാരാഷ്ട്ര സ്ത്രീകളും കാളവണ്ടിയും പച്ചക്കറികളും പഞ്ചസാര ഫാക്ടറിയും. മറുവശത്ത് നഗരത്തിന്റെ വ്യാവസായിക പ്രൗഢി വെളിവാക്കുന്ന വിവരസാങ്കേതിക സ്ഥാപനങ്ങളും വിധാന്‍ ഭവനവും . മുബൈ രാഷ്ട്രീയത്തിലെ അതികായന്റെ പിറന്നാളിനു ചേര്‍ന്ന കേക്ക് നിര്‍മ്മിച്ചത് പാര്‍ട്ടി പ്രവര്‍ത്തകനും ഫുഡ് ടെക്നോളജിസ്റുമായ ദിലീപ് പാട്ടീല്‍. 15 പേരുടെ ഒരു രാത്രിയിലെ അദ്ധ്വാനമാണ് 61 അടി നീളവും മൂന്നടി വീതിയുമുളള ഭീമന്‍ കേക്ക്.
ഭാര്യ പ്രതിഭയോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് പവാര്‍ പാര്‍ട്ടി ഓഫീസിലെത്തിയത്. പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്പ് നല്‍കി. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശംസകള്‍ സ്വീകരിച്ച ശേഷം അദ്ദേഹം മഹാരാഷ്ട്രാ ഉപ പ്രധാനമന്ത്രി ചന്‍ ഭുജ്ബാലിന്റെ ഔദ്യോഗിക വസതിയിലേയ്ക്കു പോയി.












Click it and Unblock the Notifications