ശവപ്പെട്ടി: രാജ്യസഭ സ്തംഭിച്ചു
ദില്ലി: ശവപ്പെട്ടി കുഭകോണത്തെചൊല്ലി രാജ്യസഭ വീണ്ടും സ്തംഭിച്ചു. കാര്‍ഗിലില്‍ യുദ്ധത്തില്‍ മരിച്ച ഭടന്മാര്‍ക്ക് ശവപ്പെട്ടി വാങ്ങിയതിലെ ക്രമക്കേടുകളെക്കുറിച്ചുളള സി.എ.ജി. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യസഭ ബുധനാഴ്ചയും സ്തംഭിച്ചത്.
മുദ്രാവാക്യം വിളിച്ച് അംഗങ്ങള്‍ സഭയില്‍ നിറുത്താതെ ബഹളം വച്ചു. തുടര്‍ന്നാണ് സഭ ബുധനാഴ്ചത്തേക്ക് പിരിഞ്ഞത്.
പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ബഹളം. ഉച്ചവരെ പിരിഞ്ഞ രാജ്യസഭ വീണ്ടും കൂടിയപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ 2.30 വരേയ്ക്ക് വീണ്ടും നിര്‍ത്തി.
ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ അദ്ധ്യക്ഷന്‍ കിഷന്‍കാന്ത് സഭ നിറുത്തി വച്ചു.












Click it and Unblock the Notifications