Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയം ആന്റണിയുടെ ആദര്‍ശത്തിന്റെ പരീക്ഷ

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം മുഖ്യമന്ത്രിയുടെ എ. കെ. ആന്റണിയുടെ ആദര്‍ശം നേരിടുന്ന ഒരു പരീക്ഷയാണെന്ന് സുകുമാര്‍ അഴിക്കോട്.

ആദര്‍ശവും അധികാരവും തമ്മില്‍ എപ്പോഴും അകലമുണ്ടാവും. ആ അകലത്തെ ഇല്ലാതാക്കാന്‍ ആന്റണി ശ്രമിക്കേണ്ടതായിരുന്നു. ഇല്ലെങ്കില്‍ അകലം വര്‍ധിച്ചുകൊണ്ടിരിക്കും. അഴീക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിനേക്കാള്‍ ഗാന്ധിയന്‍ തത്വങ്ങളോട് ആഭിമുഖ്യമുള്ളത് യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്കാണെന്ന് മദ്യനയത്തോടുള്ള സമീപനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സമ്പൂര്‍ണ മദ്യനയം നടപ്പിലാക്കുമെന്ന നയത്തില്‍ നിന്നും യുഡിഎഫ് പിന്നോട്ടുപോവുകയാണ്.

മദ്യനിരോധനം ഒരു പ്രത്യേകജാതിയുടെ തൊഴിലിനെ ബാധിക്കുമെന്നത് ശരിയല്ലെന്ന് അഴീക്കോട് പറഞ്ഞു. സംസ്കാരഹീനമായ പല തൊഴിലുകളും നാം ഉപേക്ഷിച്ചിട്ടുണ്ട്. ഇതും അക്കൂട്ടത്തില്‍ പെടുത്തേണ്ടതാണ്.

വ്യാജമദ്യം ഒഴുകുന്നത് തുടരും. പക്ഷേ അതുകൊണ്ട് ചാരായം നിരോധിക്കരുത് എന്നല്ല അര്‍ഥം. സിനിമകളിലും ടിവി സീരിയലുകളിലും നായകന്റെ മദ്യപാനം ചിത്രീകരിക്കുന്നത് കെപിസിസിയുടെ മദ്യനയത്തേക്കാള്‍ അപകടകരമാണ്.

കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരനും പങ്കെടുക്കുന്ന ഒരു യോഗത്തില്‍ മദ്യനയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ വ്യക്തമാക്കുമെന്ന് അഴീക്കോട് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+