തെരുവ്പട്ടികളെ കൊല്ലുന്നത് തടയാന്‍ നിയമം
കൊച്ചി: തെരുവ്പട്ടികളെ കൊല്ലുന്നത് തടയുന്ന നിയമം കേന്ദ്രം കൊണ്ടുവരുന്നു. നിയമപ്രകാരം പേപ്പട്ടികളെയും കൊല്ലാന്‍ പാടില്ല.
പേപ്പട്ടികളെ പിടികൂടിയ ശേഷം ഡോക്ടര്‍മാരെ കൊണ്ടും ചികിത്സിപ്പിക്കണമെന്നും മരണം വരെ പ്രത്യേക വാര്‍ഡില്‍ സംരക്ഷിക്കണമെന്നുമാണ് നിയമത്തില്‍ പറയുന്നത്.
തെരുവ്പട്ടികളെ പിടികൂടി, അവയെ വന്ധ്യംകരിക്കണം. പട്ടികളെ ആരോഗ്യം തിരികെ കിട്ടുംവരെ സംരക്ഷിച്ച ശേഷം പിടിച്ച സ്ഥലത്തു തന്നെ കൊണ്ടുവിടണം.
ഇക്കാര്യങ്ങള്‍ ചെയ്യുന്നതിന്റെ മേല്‍നോട്ടത്തിനായി ഒരു പ്രാദേശികതല സമിതി രൂപീകരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷന്‍, പബ്ലിക് ഹെല്‍ത്ത് വകുപ്പ് പ്രതിനിധി, മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി, വെറ്ററിനറി ഡോക്ടര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കണം.
ഈ സമിതികളുടെ കീഴില്‍ പട്ടികളെ സംരക്ഷിക്കാനുള്ള സ്ഥാപനങ്ങള്‍ തുടങ്ങണം. തെരുവ് പട്ടികളെ പിടികൂടുന്നതിന് പ്രത്യേക വാഹനം ഉപയോഗിക്കണം. വ്യക്തമായ പരാതി ലഭിച്ചാലേ ഒരു പ്രദേശത്ത് പട്ടിപിടുത്തം നടത്താവൂ.












Click it and Unblock the Notifications