ഹജ്ജ് യാത്ര ജനവരി 15മുതല്‍
കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെയുളള ഹജ്ജ് യാത്ര ജനവരി 15 മുതല്‍ ആരംഭിക്കും. ഫെബ്രുവരി ഒന്നു വരെ 18 ദിവസങ്ങളിലാണ് യാത്ര. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. 410 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനമാണ് യാത്രയ്ക്കുപയോഗിക്കുന്നത്.
ആദ്യത്തെ 13 ദിവസം ഉച്ചയ്ക്ക് 12 30നും ജനവരി 28, 29 തീയതികളില്‍ രാവിലെ 1130നും വിമാനം പുറപ്പെടും. 30, 31 ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 15നും അവസാനദിവസം അച്ചയ്ക്ക് ഒരു മണിയ്ക്കുമാണ് വിമാനം പുറപ്പെടുക.
മടക്കയാത്ര ഫെബ്രുവരി 26മുതല്‍ മാര്‍ച്ച് 15 വരെയാണ്. ആദ്യത്തെ പതിനാലു ദിവസം വെളുപ്പിന് 3 30നും മാര്‍ച്ച് 12, 13 ദിവസങ്ങളില്‍ വെളുപ്പിന് 4 15നുമാണ് വിമാനം ജിദ്ദയില്‍ നിന്നും പുറപ്പെടുന്നത്. പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂര്‍ മുമ്പ് തീര്‍ത്ഥാടകര്‍ ഹജ്ജ് ക്യാമ്പായ ഇഎംഇഎ കോളെജിലെത്തണം.












Click it and Unblock the Notifications