ചെങ്ങന്നൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം
ചെങ്ങന്നൂര്‍: വ്യാപാരസ്ഥാപനങ്ങള്‍ക്കുനേരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ ഡിസംബര്‍ 12 ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഹര്‍ത്താല്‍ നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതിയും മര്‍ച്ചന്റ്സ് അസോസിയേഷനും സംയുക്തമായാണ് ഹര്‍ത്താല്‍ നടത്തിയത്.
ബിജെപിയും പി ഡി പിയും നടത്തിയ ഹര്‍ത്താലില്‍ കടകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ഉച്ചയ്ക്ക് മൂന്നിനുശേഷം നടന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ചെങ്ങന്നൂരില്‍ ബിജെപി ഹര്‍ത്താലിനോടും പിഡിപി ഹര്‍ത്താലിനോടും അനുബന്ധിച്ച് കടകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. വ്യാപാരികള്‍ക്ക് വലിയ നഷ്ടം സഹിക്കേണ്ടിവന്നു.
അക്രമികളെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റപ്പെടുത്തി.
എന്തായാലും ചെങ്ങന്നൂരിലെ ജനങ്ങളക്ക് കടകള്‍ അടഞ്ഞുകിടന്ന അരദിവസം കൂടി കിട്ടി എന്നതില്‍ കവിഞ്ഞ് ഹര്‍ത്താല്‍ ഒരു ചലനവും എങ്ങും ഉണ്ടാക്കില്ലെന്ന് ഒന്നുകൂടി വ്യക്തമായി.












Click it and Unblock the Notifications