ഷാപ്പുകള്‍ക്ക് ദൂരപരിധിയില്‍ ഇളവില്ല
കൊച്ചി : ദൂരപരിധി ലംഘിക്കുന്ന ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ദൂരപരിധി സംബന്ധിച്ച നിയമം കര്‍ശനമായി പാലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ശ്മശാനങ്ങള്‍, ഹരിജന്‍ കോളനികള്‍ എന്നിവയുടെ 400 കിലോമീറ്റര്‍ അകലെ മാത്രമേ കളളു ഷാപ്പുകള്‍ പാടുളളൂ എന്നാണ് നിയമം. വിദേശമദ്യ ഷാപ്പുകള്‍ 200 കിലോമീറ്റര്‍ അകലെയും. എന്നാല്‍ മുന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ചില ഷാപ്പുകളുടെ ദൂരപരിധിയില്‍ ഇളവനുവദിച്ചിരുന്നു.
ഈ നടപടിയെ ചോദ്യം ചെയ്ത് കലൂര്‍ ജോസഫ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു. നോട്ടീസിനുളള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പരിധി ലംഘിക്കുന്ന ഷാപ്പുകളുടെ ലൈസന്‍സ് ഇതോടെ റദ്ദാവും.












Click it and Unblock the Notifications