മന്ത്രിമാര്‍ പത്തനംതിട്ട സന്ദര്‍ശിച്ചു
തിരുവനന്തപുരം : പത്തനംതിട്ടയിലെ അക്രമബാധിത പ്രദേശങ്ങള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു. മന്ത്രിസഭ ചുമതലപ്പെടുത്തിയതനുസരിച്ച് പൊതുമരാമത്തു മന്ത്രി എംകെ മുനീറും ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറുമാണ് പത്തനംതിട്ട സന്ദര്‍ശിച്ചത്.
സാമൂഹ്യവിരുദ്ധര്‍ ഇവിടെ മതത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതായി മന്ത്രിമാര്‍ ആരോപിച്ചു. അക്രമം നടന്ന കുമ്പഴയിലും പരിസര പ്രദേശങ്ങളിലും മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി. ജില്ലാ കളക്ടറും ഉയര്‍ന്ന പോലീസ് അധികാരികളും മന്ത്രിമാരെ അനുഗമിച്ചു.
പത്തനംതിട്ടയിലും പരിസര പ്രദേശങ്ങളിലും സ്ഥിതി ശാന്തമായി വരുന്നു. പിന്നീട് എങ്ങും അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications