കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂബിലി മിഷന്‍ ആശുപത്രിയ്ക്ക് 50 വയസ്സ്

  • By Staff
Google Oneindia Malayalam News

തൃശൂര്‍: പാവങ്ങളുടെ ആശുപത്രി എന്നറിയപ്പെടുന്ന തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയ്ക്ക് 50 വയസ്സുതികയുന്നു. ഡിസംബര്‍ 17 തിങ്കളാഴ്ചയാണ് ആശുപത്രിയുടെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നത്.

ആധുനിക ചികിത്സാസൗകര്യങ്ങള്‍ കുറഞ്ഞചെലവില്‍ നല്കുന്നു എന്നതാണ് ഈ ആശുപത്രിയുടെ പ്രത്യേകത. പണമില്ലാത്തതിന്റെ പേരില്‍ രോഗികള്‍ക്ക് ചികിത്സ ഇവിടെ നിഷേധിക്കാറില്ല. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രോഗികളാണ് അധികവും ഇവിടെയെത്തുന്നത്. രോഗികളില്‍ അധികവും നിര്‍ധനകുടുംബത്തില്‍പെട്ടവരാണ്.

1951ലാണ് തൃശൂര്‍ രൂപതാകൗണ്‍സില്‍ ഈ ആശുപത്രി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അടുത്തവര്‍ഷം ഡിസംബര്‍ 17 തിങ്കളാഴ്ച ആശുപത്രി പ്രവര്‍ത്തനം തുടങ്ങി. തൃശൂര്‍ രൂപതാബിഷപ്പായിരുന്ന മാര്‍ ജോര്‍ജ്ജ് ആലപ്പാട്ടിന്റെ പൗരോഹിത്യ രജതജൂബിലി സ്മാരകമായ ഇതിന് ജൂബിലി മിഷന്‍ ആശുപത്രി എന്നു പേരിട്ടു.

മാര്‍പ്പാപ്പയുടെ പ്രതിനിധിയായി ഇവിടെയെത്തിയ കര്‍ദിനാള്‍ ഗില്‍റോയ് ആണ് ആശീര്‍വാദകര്‍മം നിര്‍വഹിച്ചത്. ഒരു ഡോക്ടറും ജര്‍മ്മനിക്കാരായ രണ്ടു കന്യാസ്ത്രീ നഴ്സുമാരും 20 രോഗികള്‍ക്ക് കിടക്കാനുള്ള സൗകര്യങ്ങളുമായി തുടങ്ങിയ മിഷന്‍ ആശുപത്രിയില്‍ ഇപ്പോള്‍ 90 ഓളം വിദഗ്ധ ഡോക്ടര്‍മാരുണ്ട്. ആയിരം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്.

400 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന പുതിയ ജൂബിലി സ്മാരകമന്ദിരം സജ്ജമായിക്കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X