അക്രമങ്ങളില്‍ പിഡിപിക്ക് പങ്കില്ല
തിരുവനന്തപുരം: ഡിസംബര്‍ ആറ് തൊട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ പിഡിപിക്ക് യാതൊരു പങ്കുമില്ലെന്ന് പിഡിപി ഔദ്യോഗിക വക്താവ് അബ്ദുള്‍ അസീസ് പറഞ്ഞു.
പത്തനംതിട്ടയിലും മറ്റുമുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നില്‍ ചില തത്പരകക്ഷികളുടെ ഗൂഢാലോചനയുണ്ടെന്ന് അബ്ദുള്‍ അസീസ് പറഞ്ഞു. ഡിസംബര്‍ 12 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള ചില തത്പരകക്ഷികളാണ് ഈ സംഭവങ്ങള്‍ക്ക് പിന്നില്‍. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ബിജെപി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭനും ചേര്‍ന്നുള്ള ഒരു കൂട്ടുകെട്ട് ഈ സംഭവങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് പിഡിപി സംശയിക്കുന്നതായി അബ്ദുള്‍ അസീസ് പറഞ്ഞു.
പിഡിപി സംസ്ഥാന സെക്രട്ടറി പൂന്തുറ സിറാജും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications