Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒപ്പുവയ്ക്കുന്നത് കേരളത്തിന്റെ മരണവാറണ്ട്

തിരുവനന്തപുരം: സാമ്പത്തികപരിഷ്കരണത്തിന്റെ പേരില്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരുമായി ഒപ്പിടുന്നത് കേരളത്തിന്റെ മരണവാറണ്ടിലാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. ഡിസംബര്‍ 12 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിഷ്കാരം ആവശ്യമുള്ള മേഖലകളിലൊക്കെ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ കേരളത്തിന്റെ നശീകരണമാണ് ഇതിലൂടെ നടക്കുന്നത്. തല്ക്കാലം ഒരു തുക കിട്ടും. പക്ഷെ ഈ നക്കാപ്പിച്ചകൊണ്ട് കേരളത്തിന് കൂടുതല്‍ ആപത്തുണ്ടാകുകയേ ഉള്ളൂ.- പിണറായി വിജയന്‍ പറഞ്ഞു.

നേരത്തെ ഇടതുമുന്നണി അധികാരത്തിലിരുന്നപ്പോള്‍ ഒപ്പിടാന്‍ വിസമ്മതിച്ച കരാറുകളിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഒപ്പിടുന്നത്. ഇത് ലോകബാങ്കിന്റെ നിര്‍ദേശത്തിലാണ് ഒപ്പുവയ്ക്കുന്നത്. കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുന്നത് ഫെഡറലിസത്തെ തകര്‍ക്കുമെന്നും അദ്ദേഹം ആരോപിച്ചു.

വര്‍ഗ്ഗീയകക്ഷികളെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പത്തനംതിട്ടയിലും മറ്റും നടന്ന വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍വകക്ഷിയോഗം വിളിക്കണം. അക്രമികള്‍ക്ക് നേരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പൊലീസുകാര്‍ക്ക് കഴിയണം. - പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+