ചടയമംഗലത്ത് ക്ഷേത്രാങ്കണത്തില്‍ രക്തം കണ്ടു
ചടയമംഗലം: കൊല്ലം ജില്ലയിലെ ചടയമംഗം കുഞ്ഞയ്യപ്പ ക്ഷേത്രാങ്കണത്തില്‍ നവംബര്‍ 11 ചൊവാഴ്ച രക്തം കണ്ടെത്തി. ഇതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ ആചരിച്ചു.
സംഭവത്തെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടി.
ചൊവാഴ്ച രാവിലെ പൂജാരി നടതുറന്നപ്പോഴാണ് നാലമ്പലത്തിനു ചുറ്റും നടപ്പാതയിലും രക്തം കണ്ടത്. രക്തം മനുഷ്യന്റേതാണോ മൃഗത്തിന്റേതാണോ എന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് വിശ്വാസികള്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി. ജില്ലാ കളക്ടറും സംഭവസ്ഥലത്തെത്തി.
തിരുവനന്തപുരത്തു നിന്ന് ഫോറന്‍സിക് വിദഗ്ധരെത്തി രക്തം പരിശോധിക്കാനായി കൊണ്ടുപോയിട്ടുണ്ട്.












Click it and Unblock the Notifications