സുരക്ഷാകാര്യങ്ങളില്‍ വീഴ്ചയില്ല: അദ്വാനി
ദില്ലി: പാര്‍ലമെന്റ് മന്ദിരത്തിലെ സുരക്ഷാകാര്യങ്ങളില്‍ വീഴ്ചയൊന്നുമുണ്ടായിട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പറഞ്ഞു. എവിടെയും എന്തും ആക്രമിക്കപ്പെടാമെന്നതാണ് ഇന്നത്തെ അവസ്ഥയെന്നും അദ്വാനി പറഞ്ഞു.
ഡിസംബര്‍ 13 വ്യാഴാഴ്ച സ്റാര്‍ന്യൂസ് ടിവിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്വാനി ഇക്കാര്യം വ്യക്തമാക്കിയത്. പതിവുള്ള സുരക്ഷാപരിശോധനകള്‍ വ്യാഴാഴ്ചയും നടന്നിരുന്നു.
സ്വയംമരിക്കാന്‍ തയ്യാറായിവന്ന തീവ്രവാദികളാണ് അപകടത്തിന് പിന്നിലെന്ന് അദ്വാനി പറഞ്ഞു. പെന്റഗണ്‍ പോലും ആക്രമിക്കപ്പെട്ടില്ലേ? പാര്‍ലമെന്റിന് മുന്നില്‍ നടന്ന ആക്രമണത്തില്‍ അതില്‍കൂടുതലൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എംപിമാരാരുംതന്നെ കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്വാനിവ്യക്തമാക്കി.












Click it and Unblock the Notifications