കാര്‍ തിരിച്ചറിഞ്ഞു
ദില്ലി: തീവ്രവാദികള്‍ പാര്‍ലമെന്റ്മന്ദിരവളപ്പില്‍ കയറാന്‍ സര്‍ക്കാര്‍ വകകാറാണ് ഉപയോഗിച്ചതെന്ന് തെളിഞ്ഞു. ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്ററിലെ കാറാണ് തീവ്രവാദികള്‍ കൃത്യനിര്‍വഹണത്തിന് ഉപയോഗിച്ചത്.
ഡിഎല്‍-3സിജെ 1527 എന്നതാണ് തീവ്രവാദികള്‍ വന്ന കാറിന്റെ നമ്പര്‍. ഇത് ഒരു എംപിയുടെ കാറായിരുന്നുവെന്ന് നേരത്തെ ഊഹാപോഹമുണ്ടായിരുന്നു.
ഔദ്യോഗികകാറായതിനാല്‍ സുരക്ഷാഉദ്യോഗസ്ഥര്‍ ആദ്യം അത്രകാര്യമാക്കിയില്ല.
പിന്നീട് സംശയം തോന്നിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ തിരിച്ച് വെടിവയ്ക്കുകയായിരുന്നു. ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.
തീവ്രവാദികള്‍ പാര്‍ലമെന്റില്‍ കടന്നത് ഒരു എം.പി.യുടെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമാണെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications