ബോംബ് നിര്‍വീര്യമാക്കല്‍ തുടരുന്നു
ദില്ലി: പാര്‍ലമെന്റ് വളപ്പിലേക്ക് തീവ്രവാദികള്‍ വന്ന കാറിനകത്ത് നിറയെ സ്ഫോടകവസ്തുക്കളാണ്. കാറിലെ സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമം സൈന്യം കഴിഞ്ഞ ഏതാനും മണിക്കൂറുകളായി തുടരുകയാണ്.
സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പാര്‍ലമെന്റ് മന്ദിരത്തിനകത്തേക്ക് ഇടിച്ചുകയറ്റുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് കരുതുന്നു. അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടത്തിയതുപോലെ ഒരു ആക്രമണത്തിനാണ് തീവ്രവാദികള്‍ ശ്രമിച്ചതെന്ന് കരുതുന്നു.
ഈ വെളുത്ത അംബാസഡര്‍ കാര്‍ ഇപ്പോഴും പാര്‍ലമെന്റ് വളപ്പില്‍ കിടക്കുകയാണ്. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാറായ ദിവസങ്ങളിലൊന്നാണ് തീവ്രവാദികള്‍ ആക്രമണത്തിനായി തിരഞ്ഞെടുത്തത്. ഈ ദിവസങ്ങളില്‍ സുരക്ഷാകാര്യങ്ങളില്‍ അല്പം അയവുവരിക സ്വാഭാവികമാണ്. ഇതിനെല്ലാം പുറമെ ഔദ്യോഗികകാറാണെന്ന്തോന്നിക്കാന്‍ വേണ്ട കാര്യങ്ങളെല്ലാം തീവ്രവാദികള്‍ ചെയ്തിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെയും ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്ററിന്റെയും സ്റിക്കറുകള്‍ കാറില്‍ പതിച്ചിരുന്നു. പക്ഷെ സംശയം തോന്നിയ സിആര്‍പിഎഫുകാര്‍ കാര്‍തടയാന്‍ ശ്രമിച്ചപ്പോഴാണ് കാറിനുള്ളില്‍ നിന്നും വെടിയുതിര്‍ത്തത്.












Click it and Unblock the Notifications