പാര്‍ലമെന്റ് പരിസരത്ത് വെടിവയ്പ്
ദില്ലി: ഡിസംബര്‍ 13 വ്യാഴാഴ്ച രാവിലെ 11 30 നായിരുന്നു സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പാര്‍ലമെന്റ് പരിസരത്ത് ഉണ്ടായിരുന്ന പൊലീസ് തിരിച്ച് വെടിവച്ചു. ഉച്ചക്ക് 12 മണിക്കും വെടിവയ്പ് തുടരുകയാണ്. പാര്‍ലമെന്റ് മന്ദിരത്തില്‍ കടന്ന തീവ്രവാദികളാണ് വെടിവച്ചതെന്ന് കരുതുന്നു.
മന്ദിരത്തിലെ എല്ലാ പ്രധാന നേതാക്കളുടെ മുറിയിലും കനത്ത സുരക്ഷ നല്‍കാനുള്ള ശ്രമത്തിലാണ് പൊലീസ്.
എത്ര പേര്‍ക്ക് പരിക്കുണ്ടെന്നോ മറ്റ് കൂടുതല്‍ വിവരങ്ങളോ അറിവായിട്ടില്ല.പാര്‍ലമെന്റ് നമ്മേളനം നടക്കുന്നത്കൊണ്ട് എല്ലാ പ്രധാന നേതാക്കളും മന്ദിരത്തിലുണ്ട്.
ദില്ലി പൊലീസിന്റെ കമാന്‍ഡോകള്‍ മന്ദിര സമുച്ചയത്തിലെത്തിയിട്ടുണ്ട്. മന്ദിരത്തിന്റെ 12ാം നമ്പര്‍ ഗേറ്റിന് സമീപമാണ് വെടിവയ്പ് ഉണ്ടായതെന്നാണ് ആദ്യത്തെ റിപ്പോര്‍ട്ട്.












Click it and Unblock the Notifications