പാര്‍ലമെന്‍റ്: വെടിവയ്പ് തുടരുന്നു
ദില്ലി: കനത്ത് വെടിവയ്പ് ഉച്ചക്ക് 12 20 നും തുടരുകയാണ്.
ബ്ലാക്ക് കാറ്റ്കള്‍, ദില്ലി പൊലീസിലെ കമാന്‍ഡൊകള്‍ എന്നിവരുള്‍പ്പടെ ഒട്ടേറെ പൊലീസ് സംഘങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. എ കെ 47 തോക്കുകളുമായി എത്തിയവരാണ് വെടിവയ്പ് നടത്തിയതെന്നാണ് ആദ്യ വിവരം.
ഒരാള്‍ വെടിയേറ്റ് കിടക്കുന്നതായായി കാണാമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ദില്ലിയില്‍ നടന്ന ഏറ്റവും കനത്ത ആക്രമണമായാണ് ഇതിനെ കരുതുന്നത്. 11 20 നാണ് ആദ്യ വെടി പൊട്ടിയത്.
പാര്‍ലമെന്റ് പിരിഞ്ഞസമയത്താണ് വെടിവയ്പ് ഉണ്ടായത്. പ്രധാനമന്ത്രി സഭയില്‍ വൈകിയാണ് എത്തിയത്. പാര്‍ലമെന്റിന്റെ പരിസരത്തെ സുരക്ഷാ സന്നാഹങ്ങളെ മുഴുവന്‍ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു ആക്രമണം.












Click it and Unblock the Notifications