പന്ത്രണ്ടോളം പേര്‍ മരിച്ചെന്ന് മഹാജന്‍
ദില്ലി: വെടിവയ്പില്‍ പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു. അഞ്ച് തീവ്രവാദികളും അത്ര തന്നെ സുരക്ഷാസൈനികരും കൊല്ലപ്പെട്ടു. രണ്ട് ടിവി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേ സമയം ഒമ്പതോളം പേരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നും ഒരാളെ കാണാനില്ലെന്നും സ്റാര്‍ ന്യൂസ് പറയുന്നു. മരിച്ചവരും പരിക്കേറ്റവരുമായി ഇരുപത്തഞ്ചോളം പേരെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കൊണ്ടുവന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പാര്‍ലമെന്റ് പരിസരത്ത് അഞ്ച് തവണ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
പാര്‍ലമെന്റിന്റെ ഒന്ന്, അഞ്ച്, 12 നമ്പരര്‍ ഗേറ്റുകളിലൂടെയാണ് അഞ്ച് തീവ്രവാദികള്‍ ഗ്രനേഡുകള്‍ മെഷീന്‍ഗണ്ണുകളുമായി കടന്നതെന്ന് കരുതുന്നു. പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും എംപിമാരും പാര്‍ലമെന്റിലേക്ക് പ്രവേശിക്കുന്ന ഗേറ്റുകളാണിവ.
മുന്നൂറോളം എംപിമാര്‍ പാര്‍ലമെന്റിനകത്തുണ്ട്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലുള്ള ഇവര്‍ സുരക്ഷിതരാണ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രധാന നേതാക്കളെല്ലാം പാര്‍ലമെന്റിലുണ്ട്.












Click it and Unblock the Notifications