തീവ്രവാദത്തെ രാജ്യം ഒന്നിച്ച് നേരിടും: വാജ്പേയി
ദില്ലി: തീവ്രവാദത്തിനെതിരെ രാജ്യം ഒന്നിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി വാജ്പേയി അഭിപ്രായപ്പെട്ടു. ഡിസംബര്‍ 13 വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ കുറെ ദശകങ്ങളായി തീവ്രവാദികള്‍ ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഇത് അവരുടെ അവസാനത്തെ ആക്രമമായിരിക്കും. ഇന്ത്യ ഈ ആക്രമണത്തെ പല്ലും നഖവും ഉപയോഗിച്ച് നേരിടും. - വാജ്പേയി വ്യക്തമാക്കി.
ഈ ആക്രമണം പാര്‍ലമെന്റ് മന്ദിരത്തിന് നേരെയുള്ള ആക്രമണമല്ല. രാജ്യത്തിന് നേരെ നടന്ന ആക്രമണമാണ്. തീവ്രവാദത്തിനെതിരായ ആക്രമണം അതിന്റെ അവസാനഘട്ടത്തിലെത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് മന്ദിരവളപ്പില്‍ കടന്ന മുഴുവന്‍ തീവ്രവാദികളും കൊല്ലപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications