ഹജ്: താമസസൗകര്യങ്ങള്‍ തയ്യാറായി
കോഴിക്കോട്: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ് സംഘം ജനുവരി 15ന് പുറപ്പെടും. കരിപ്പൂരില്‍ നിന്ന് ഉച്ചക്ക് ശേഷം പുറപ്പെടുന്ന വിമാനത്തിലാണ് ആദ്യസംഘം ദമാമിലേക്ക് തിരിക്കുന്നത്.
ഇന്ത്യക്കാരായ ഹജ്ജ ്തീര്‍ഥാടകര്‍ക്കുള്ള താമസസൗകര്യങ്ങള്‍ മെക്കയിലും മദീനയിലുമായി ഒരുക്കിയതായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സയിജ് അക്ബറുദീന്‍ പറഞ്ഞു. വിവിധ ദുബാത്തുകളിലായിട്ടായിരിക്കും അയ്യായിരത്തോളം ഹാജിമാര്‍ താമസിക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് മെക്കയിലെ ഹറമിന് സമീപമുള്ള കെട്ടിടങ്ങളില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
കേന്ദ്രഹജ് കമ്മിറ്റി 72,000 പേരെയാണ് ഹജ് തീര്‍ഥാടനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്ക് മക്കയിലും മദീനയിലും എത്തുന്നതിനും തിരിച്ചുവരുന്നതിനും വേണ്ട ഏര്‍പ്പാടുകള്‍ ഒരുക്കിയതായി അക്ബറുദീന്‍ അറിയിച്ചു.












Click it and Unblock the Notifications