ദില്ലിയിലേക്ക് കൂടുതല്‍ വിമാനസര്‍വീസ്
കൊച്ചി: യാത്രക്കാരുടെ വര്‍ധിച്ച തിരക്കൊഴിവാക്കാന്‍ ഡിസംബര്‍ 22,23,24 തിയതികളില്‍ മുതല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കൂടുതല്‍ വിമാനസര്‍വീസ് നടത്തും. തിരുവനന്തപുരം-ദില്ലി-കൊച്ചി മേഖലയിലാണ് അധികവിമാനസര്‍വീസ് നടത്തുക.
ഡിസംബര്‍ 13 വ്യാഴാഴ്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.പുതിയ സംവിധാനപ്രകാരം, ഈ മൂന്നുദിവസവും അധികമായ സര്‍വീസ് നടത്തുന്ന വിമാനം ദില്ലിയില്‍ നിന്ന് രാവിലെ 6.30 ന് പുറപ്പെട്ട് കൊച്ചിയില്‍ രാവിലെ 9.25ന് എത്തിച്ചേരും.
കൊച്ചിയില്‍ നിന്ന് രാവിലെ 10ന് പുറപ്പെട്ട് 10.30ന് തിരുവനന്തപുരത്തെത്തുന്ന അവിടെ നിന്നും രാവിലെ 11.10ന് പുറപ്പെട്ട് 2.20ന് ദില്ലിയിലെത്തിച്ചേരും.












Click it and Unblock the Notifications