ആര്‍സിസി: മരുന്ന് പരീക്ഷണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം
ദില്ലി: രോഗികളുടെ മേല്‍ നടത്തുന്ന മരുന്ന് പരീക്ഷണങ്ങള്‍ ആറ് മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തിരുവനന്തപുരത്തെ ആര്‍സിസിക്ക് നിര്‍ദേശം നല്‍കി.
ആറ് മാസം കഴിഞ്ഞാലും മരുന്ന് പരീക്ഷണങ്ങള്‍ ആരോഗ്യമന്ത്രാലയം നീരീക്ഷിക്കും. ആരോഗ്യമന്ത്രാലയത്തിന്റെ പരിശോധനാ സമിതിയുടെയും കേന്ദ്രഡ്രഗ് കണ്‍ട്രോളറുടെയും അനുമതിയുണ്ടെങ്കിലേ പരീക്ഷണത്തിന് അനുമതി ലഭിക്കുകയുള്ളൂ.
ആര്‍സിസിയിലെ മരുന്ന് പരീക്ഷണ വിവാദത്തെ പറ്റി കാരണം കാണിക്കല്‍ നോട്ടീസിന് ആര്‍സിസി നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിലെ പ്രതിനിധിയെ ഉള്‍പ്പെടുത്തി ആര്‍സിസിയിലെ എത്തിക്സ് കമ്മിറ്റി പുന:സംഘടിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സി. പി. താക്കൂര്‍ പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications