കൊച്ചി നാവികതാവളത്തില്‍ സുരക്ഷ ശക്തമാക്കി
കൊച്ചി: പാര്‍ലമെന്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നാവികതാവളത്തിലും നെടുമ്പാശേരി വിമാനതാവളത്തിലും സുരക്ഷ ശക്തമാക്കി.
നാവികതാവളത്തിലും വിമാനതാവളത്തിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. നാവികതാവളത്തില്‍ ഡിസംബര്‍ അഞ്ച് മുതല്‍ സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു.
പോര്‍ട് ട്രസ്റിലും ഷിപ്പ്യാര്‍ഡിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നെടുമ്പാശേരി വിമാനതാവളത്തില്‍ ഉദ്യോഗസ്ഥരുടെ പ്രവേശം പോലും കര്‍ശന നിരീക്ഷണത്തിലാക്കി. റണ്‍വേയുടെ അടുത്തും വിമാനതാവള പരിസരത്തും സുരക്ഷാഭടന്മാരെ വിന്യസിച്ചു.












Click it and Unblock the Notifications