ഒസാമ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടു?
വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായി ക്രിസ്ത്യന്‍ സയന്‍സ് മോണിട്ടര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
അല്‍കെയ്ദയിലെ മുതിര്‍ന്ന അംഗമായ അബു ജാഫറിനെ ഉദ്ധരിച്ചുകൊണ്ടാണ് ക്രിസ്ത്യന്‍ സയന്‍സ് മോണിട്ടര്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാന്‍ പ്രതിപക്ഷ സേന ലാദനെ തിരഞ്ഞുകൊണ്ടിരിക്കുന്ന തോറ ബോറ പര്‍വത നിരയിലെ താവളത്തില്‍ ലാദന്റെ പത്തൊമ്പതു വയസുകാരമായ മകന്‍ സലാഹുദ്ദിന്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ജാഫര്‍ പറഞ്ഞു.
റംസാന്‍ മാസം തുടങ്ങിയതിനു ശേഷം തോറ ബോറയിലെ താവളത്തില്‍ നിന്ന് ലാദന്‍ രണ്ടു തവണ പുറത്തേക്ക് പോയിട്ടുണ്ട്. മൂന്ന് ആഴ്ചക്ക് മുമ്പ് താലിബാന്റെ പരമോന്നത നേതാവ് മുല്ല ഒമറുമായി കൂടികാഴ്ച നടത്തുന്നതിന് ലാദന്‍ പോയിരുന്നു. ഒമറിനോടൊത്ത് കാണ്ഡഹാറിനടുത്ത് താമസിക്കുകയുംചെയ്തു- ക്രിസ്ത്യന്‍ സയന്‍സ് മോണിട്ടര്‍ റിപ്പോര്‍ട്ടറോട് ജാഫര്‍ പറഞ്ഞു.
ഒരാഴ്ച മുമ്പാണ് ലാദന്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചത്. അവിടെ പഷ്തുന്‍ ഗോത്രവര്‍ഗക്കാര്‍ ലാദനെ സഹായിക്കുന്നുണ്ട്.
അതേ സമയം ലാദനെ പ്രതിപക്ഷ സേന തോറ ബോറയില്‍ വളഞ്ഞിട്ടിരിക്കുന്നതായി ഡിസംബര്‍ 12 ബുധനാഴ്ച യുഎസ് അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications