അനുശോചനം രേഖപ്പെടുത്തി പാര്‍ലമെന്റ് പിരിഞ്ഞു
ദില്ലി: പാര്‍ലമെന്റിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ മരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പാര്‍ലമെന്റംഗങ്ങള്‍ ഡിസംബര്‍ 14 വെള്ളിയാഴ്ച അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു.
ലോക്സഭാ സ്പീക്കര്‍ ജി. എം. സി. ബാലയോഗി രാവിലെ സര്‍വകക്ഷി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. പാര്‍ലമെന്റിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
രാവിലെ പാര്‍ലമെന്റ് മന്ദിരത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പാര്‍ലമെന്ററികാര്യ മന്ത്രി പ്രമോദ് മഹാജന്‍ പരിശോധിച്ചു.
പാര്‍ട്ടി നേതാക്കളുടെ യോഗം പാര്‍ലമെന്റ് അനുശോചനം രേഖപ്പെടുത്തി പിരിയാന്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications