കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിനും മിശ്രയ്ക്കും ജാമ്യം

  • By Super
Google Oneindia Malayalam News

ദില്ലി: കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനും ജഗനാഥ് മിശ്രയ്ക്കും സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ആറ് മാസത്തേക്കാണ് ജാമ്യം.

ജസ്റിസുമാരായ കെ. ടി. തോമസ്, എസ്. എന്‍. ഫുകന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഡിസംബര്‍ 14 വെള്ളിയാഴ്ച ജാമ്യഹര്‍ജിയിന്മേല്‍ വിധി പുറപ്പെടുവിച്ചത്.

ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ജാമ്യവും തുല്യതുകയ്ക്കുള്ള വസ്തുജാമ്യവും റാഞ്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കാന്‍ ലാലുവിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

കേസില്‍ തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് ലാലുവിനോടും മിശ്രയോടും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

സിബിഐയാണ് അഴിമതി കേസ് രജിസ്റര്‍ ചെയ്തത്. കേസില്‍ റാഞ്ചിയിലെ പ്രത്യേക കോടതിക്ക് മുന്നില്‍ കഴിഞ്ഞ നവംബര്‍ 26ന് ഇരുവരും കീഴടങ്ങിയിരുന്നു.

ലാലുവും മിശ്രയുമടക്കും 102 പേരെ കേസില്‍ സിബിഐ പ്രതി ചേര്‍ത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X