ലാലു വീണ്ടും റിമാന്റില്‍
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ സുപ്രീംകോടതി ജാമ്യമനുവദിച്ചതിന്റെ തൊട്ടുപിന്നാലെ, ലാലു പ്രസാദ് യാദവിനെ മറ്റൊരു കേസില്‍ പട്ന സിബിഐ കോടതി വീണ്ടും റിമാന്റ് ചെയ്തു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധമുള്ള മറ്റൊരു കോടികളുടെ അഴിമതിക്കേസില്‍ ലാലുവിനെയും ജഗന്നാഥ്മിശ്രയേയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തുകൊണ്ടാണ് സിബിഐകോടതി വിധിച്ചത്.
അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിലാണ് ലാലുവിനെയും ജഗന്നാഥ് മിശ്രയെയും റിമാന്റ് ചെയ്തത്. ജനവരി രണ്ടിനോ അതിനു മുന്‍പോ ലാലുവിനെയും ജഗന്നാഥ് മിശ്രയേയും കോടതിയില്‍ ഹാജരാക്കണമെന്നും ജയില്‍ അധികൃതര്‍ക്ക് ജഡ്ജി നിര്‍ദേശം നല്കി. ഇതിനായി പ്രത്യേകം വാറണ്ടും കോടതി നല്കി.
നവംബര്‍ 26ന് കാലിത്തീറ്റ കേസില്‍ റാഞ്ചിയിലെ ഹൈക്കോടതിയില്‍ ലാലുവും ജഗന്നാഥ് മിശ്രയും കീഴടങ്ങിയിരുന്നു. അന്ന് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റഡിയില്‍ വയ്ക്കാന്‍ കോടതി വിധിച്ചിരുന്നെങ്കിലും പിന്നീട് ശിക്ഷ നീട്ടുകയായിരുന്നു.












Click it and Unblock the Notifications