മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു
ദില്ലി: മുഖ്യമന്ത്രി എ. കെ. ആന്റണി പ്രധാനമന്ത്രി വാജ്പേയിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തെ സംബന്ധിച്ച വിവിധ കാര്യങ്ങള്‍ ആന്റണി വാജ്പേയിയുടെ മുന്നില്‍ അവതരിപ്പിച്ചു.
കേരളത്തില്‍ ഒരു മാസത്തിനുള്ളില്‍ നാളികേര ടെക്നോളജി മിഷന്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. വല്ലാര്‍പാടം ടെര്‍മിനല്‍, പ്രധാനമന്ത്രിയുടെ കുമരകം പാക്കേജ് എന്നീ വിഷയങ്ങളും ചര്‍ച്ചയില്‍ വന്നു.
പാര്‍ലമെന്റിന് നേരെ തീവ്രവാദി ആക്രമണം നടന്നതിനെ തുടര്‍ന്നാണെങ്കിലും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതില്‍ തടസമുണ്ടായില്ല.












Click it and Unblock the Notifications