അരങ്ങിലിന് അന്ത്യാഞ്ജലി
കോഴിക്കോട്: അന്തരിച്ച സോഷ്യലിസ്റ് നേതാവും മുന്‍മന്ത്രിയുമായ അരങ്ങില്‍ ശ്രീധരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഡിസംബര്‍ 14വെള്ളിയാഴ്ച മാവൂരിലെ ശ്മശാനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങ്.
അരങ്ങിലിന്റെ സഹോദരന്റെ മകന്‍ അരങ്ങില്‍ നിഷിനാഥ് വെള്ളിയാഴ്ച വൈകീട്ട് 4.30ന് ചിതയ്ക്ക് തീകൊളുത്തി. അരങ്ങില്‍ വീട്ടില്‍ നിന്ന് രാവിലെ മൃതദേഹം ജനതാദള്‍ കോഴിക്കോട് ജില്ലാ ഓഫീസിലേക്ക് എടുത്തു.
പിന്നീട് രാവിലെ 10 മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള ഒട്ടേറെ നേതാക്കള്‍ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.












Click it and Unblock the Notifications