കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമത്തിന് പിന്നില്‍ ഐ ഗ്രൂപ്പെന്ന് ബിജെപി

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഡിസംബര്‍ ഏഴിന് നടന്ന അക്രമത്തിന് പിന്നില്‍ ഐഗ്രൂപ്പെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് സി.കെ. പത്മനാഭന്‍. എ.കെ. ആന്റണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കാന്‍ ഐ ഗ്രൂപ്പ് ഇരുട്ടിന്റെ മറവില്‍ അക്രമം നടത്തുകയായിരുന്നുവെന്നും പത്മനാഭന്‍ ആരോപിച്ചു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് തന്നെയാണ് ഈ അക്രമത്തിന് പിന്നിലെ പ്രേരകഘടകമെന്നും അദ്ദേഹം വിശദമാക്കി. മതതീവ്രവാദം വളര്‍ത്തുകവഴി ആഭ്യന്തരവകുപ്പിന്റെ ദൗര്‍ബല്യത്തില്‍ കയറിപ്പിടിക്കുകയായിരുന്നു കരുണാകരന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിന്റെ ലക്ഷ്യം.

ബാബറിമസ്ജിദ് വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തില്‍ ഉടനീളം നടന്ന ആക്രമണത്തിന് പിന്നില്‍ ഐ ഗ്രൂപ്പും മതതീവ്രവാദികളുമാണ്. പത്തനംതിട്ട സംഭവത്തിന് പിന്നിലെ പ്രധാന പ്രതി ഇനിയും അറസ്റുചെയ്യപ്പെട്ടിട്ടില്ല. ഇദ്ദേഹത്തെ അറസ്റുചെയ്യാതിരിക്കാന്‍ ഐ ഗ്രൂപ്പ് പൊലീസിന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ്. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍പേഴ്സണും അക്രമത്തില്‍ പങ്കാളിയാണ്. -പത്മനാഭന്‍ പറഞ്ഞു.

പത്തനംതിട്ടയിലെ അക്രമം മുന്‍കൂട്ടി തീരുമാനിച്ചതാണ്. - ഇതിനുപിന്നില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരുടെ പങ്ക് വളരെ വ്യക്തമാണ്. പത്തനംതിട്ട സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പത്മനാഭന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉടന്‍ പത്തനംതിട്ട സന്ദര്‍ശിച്ച് സംഭവങ്ങള്‍ വിലയിരുത്തണമെന്നും പത്മനാഭന്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X