മാതൃഭൂമി പത്രാധിപര്‍ കുറ്റക്കാരന്‍: ഹൈക്കോടതി
കൊച്ചി : മാതൃഭൂമി പത്രാധിപര്‍ കെ. ഗോപാലകൃഷ്ണന്‍ കോടതിയലക്ഷ്യം കാട്ടിയതായി ഹൈക്കോടതി വിധിച്ചു.
ഒപ്പം മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, കൊല്ലം പ്രത്യേക ലേഖകന്‍ വെച്ചൂച്ചിറ മധു എന്നിവരും കുറ്റക്കാരാണ്. ഹൈക്കോടതിയോട് മാപ്പു പറഞ്ഞു കൊണ്ട് മൂവരും സമര്‍പ്പിച്ച സത്യവാങ്മൂലം മാതൃഭൂമിയുടെ എല്ലാ എഡിഷനിലും പൂര്‍ണ്ണരൂപത്തില്‍ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 28ന് മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്തയാണ് കേസിനാസ്പദമായത്. മദ്യദുരന്തക്കേസിലെ പ്രതികളായ മണിച്ചന്‍, കൊച്ചനി എന്നിവരെ കോടതിയില്‍ ഹാജരാക്കിയതു സംബന്ധിച്ച വാര്‍ത്തയില്‍ കോടതിയെക്കുറിച്ച് ദുസൂചനയുണ്ടെന്നും നീതിപീഠത്തിന്റെ നിഷ്പക്ഷതചോദ്യം ചെയ്യുന്നുവെന്നും ആരോപിച്ച് കൊല്ലത്തെ അഡ്വ. വി.കെ.ശിവപ്രസാദും മറ്റുമാണ് കോടതിയലക്ഷ്യക്കേസ് ഉയല്‍ ചെയ്തത്.
പത്രത്തില്‍ രണ്ടാഴ്ചയ്ക്കകം മാപ്പ് പ്രസിദ്ധീകരിക്കണമെന്നാണ് വിധി. പ്രസ്തുത പത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. വീഴ്ച വരുത്തിയാല്‍ ഉചിതമായ തുടര്‍നടപടികള്‍ കോടതി സ്വീകരിക്കും. ജനവരി നാലാം തീയതി കോടതി ഇക്കാര്യം പരിശോധിക്കും. ഗോപാലകൃഷ്ണന്റെ അഭിഭാഷകന്‍ അഡ്വ. കെ.രാം കുമാറിന്റെ അപേക്ഷയനുസരിച്ച് വിധി നടപ്പാക്കുന്നത് കോടതി മൂന്നാഴ്ചത്തേയ്ക്ക് നിര്‍ത്തി വച്ചു.












Click it and Unblock the Notifications