എന്‍ഡോസള്‍ഫാന്‍ അഞ്ചു വര്‍ഷത്തേയ്ക്കു നിരോധിക്കണം
കാസര്‍കോട് : കശുമാവിന്‍തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് അഞ്ചു വര്‍ഷത്തേയ്ക്ക് നിരോധിക്കണമെന്ന്് ഡോ. അച്യുതന് കമ്മിറ്റി.
കാസര്‍കോട് ജില്ലയിലെ പ്ലാന്റേഷന് കോര്‍പറേഷന്റെ കീഴിലുളള കശുമാവിന് തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കുന്നതുമൂലം പരിസരങ്ങളില്‍ മാരകരോഗം വ്യാപിക്കുന്നതായി പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് പ്രശ്നം പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഡോ. അച്യുതന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചത്.
തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച് മരുന്നു തളിക്കുന്നത് പൂര്‍ണ്ണമായി നിരോധിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. പ്രത്യേകയിനം കീടത്തിനെതിരെ 20 വര്‍ഷം തുടര്‍ച്ചയായി ഒരേ കീടനാശിനി ഉപയോഗിച്ചതില്‍ ദുരൂഹതയുണ്ടെന്നും കമ്മിറ്റി വിലയിരുത്തി. അഞ്ചുവര്‍ഷത്തിലേറെ ഒരു കീടനാശിനി തുടര്‍ച്ചയായി ഒരേ കീടത്തിനെതിരെ ഉപയോഗിക്കുന്നത് ഫലപ്രദമല്ല.
കശുമാവിനെ ബാധിക്കുന്ന തേയിലക്കൊതുകിനെ നശിപ്പിക്കാനാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചത്. എന്നാല്‍ 20 വര്‍ഷത്തെ തുടര്‍ച്ചയായ ഉപയോഗം മൂലം കൊതുകുകള്‍ കീടനാശിനിയെ പ്രതിരോധിക്കാനുളള കഴിവ് നേടി. രാസ കീടനാശിനികള്‍ മുകളില്‍ നിന്നും തളിക്കുന്ന രീതി ശരിയല്ലെന്നും മറ്റു രാജ്യങ്ങളൊന്നും ഈ രീതി സ്വീകരിച്ചിട്ടില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതും തോടുകളും പുഴകളും ഏറെയുളളതുമായ കാസര്‍കോട്ട് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചത്. ഇതിന് സര്‍ക്കാര്‍ സ്ഥാപനമായ പ്ലാന്റേഷന് കോര്പറേഷന് കൂട്ടുനിന്നെന്ന് കമ്മിറ്റി കണ്ടെത്തി. അതിനാലാണ് അഞ്ചു വര്‍ഷത്തേയ്ക്ക് മരുന്നുതളി നിരോധിച്ചത്.
എന്നാല്‍ കീടനാശിനി തളിക്കുന്ന പ്രദേശങ്ങളില്‍ രോഗങ്ങള്‍ പടരുന്നത് എന്‍ഡോസള്‍ഫാന്റെ പാര്‍ശ്വഫലമാണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് കമ്മിറ്റി പറഞ്ഞു. എന്നാല്‍ അതിനുളള സാദ്ധ്യത കമ്മിറ്റി പൂര്‍ണ്ണമായി തളളിക്കളഞ്ഞില്ല.ഇതിനെക്കുറിച്ച് വിശദമായ പഠനം വേണമെന്നും നിര്‍ദ്ദേശിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications