മദ്യനയം : സഭകള്‍ സംയുക്ത സമരത്തിന്
കൊച്ചി : കളളുഷാപ്പുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാനുളള നീക്കത്തിനെതിരെ ക്രൈസ്തവസഭകള്‍ സംയുക്ത പ്രക്ഷോഭത്തിന്. വിവിധ മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് സമരം.കൊച്ചിയില്‍ ചേര്‍ന്ന അഖില കേരള ബിഷപ്പ് കൗണ്‍സിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
മദ്യദുരന്തങ്ങള്‍ക്കും അഴിമതിയ്ക്കും വഴിയൊരുക്കി സ്വകാര്യ മദ്യകരാറുകാര്‍ക്ക് കളളുഷാപ്പുകള്‍ വീണ്ടും ഏല്പിച്ചു കൊടുക്കാന്‍ പാടില്ലെന്ന് കൗണ്‍സില്‍ മുന്നറിയിപ്പു നല്‍കി. മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന യുഡിഎഫ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം മുതല്‍ ബാര്‍ ഉള്‍പ്പെടെയുളള മദ്യഷാപ്പുകള്‍ ഇരുപതു ശതമാനം വീതം കുറയ്ക്കണമെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. സ്ക്കൂള്‍ പാഠ്യപദ്ധതിയില്‍ മദ്യനിരോധനം വിഷയമാക്കണം.
ഇനിയൊരു മദ്യദുരന്തമുണ്ടാകാന്‍ പാടില്ല. ക്രിസ്ത്യന്‍ ബിഷപ്പ് കൗണ്‍സില്‍ അതനുവദിക്കില്ല -യോഗതതീരുമാനങ്ങള്‍ വിശദീകരിച്ച മദ്യ വിരുദ്ധ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് തൈത്തോട്ടം വ്യക്തമാക്കി.












Click it and Unblock the Notifications