ആക്രമണത്തെ യുഎസ് അപലപിച്ചു
വാഷിംഗ്ടണ്‍: പാര്‍ലമെന്റിനെതിരെ നടന്ന തീവ്രവാദി ആക്രമണത്തെ യുഎസ് അപലപിച്ചു. ഡിസംബര്‍ 13 വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി വാജ്പേയിയുമായി ടെലഫോണ്‍ സംഭാഷണം നടത്തിയ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് തീവ്രവാദത്തെ നേരിടാനുള്ള എല്ലാ സഹായവും ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തു.
എഫ്ബിഐയുടെയും സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹായം ബുഷ് വാഗ്ദാനം ചെയ്തതായി വൈറ്റ് ഹൗസ് വക്താവ്അരി ഫ്ളിസ്ചെര്‍ അറിയിച്ചു.
ആക്രമണത്തിന് പിന്നിലാരാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്നും ഫ്ളിസ്ചെര്‍ പറഞ്ഞു.












Click it and Unblock the Notifications