കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിലെ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രതിഷേധം

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പാര്‍ലമെന്റിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തോട് യുഎസിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം. തീവ്രവാദത്തെ തുടച്ചുനീക്കാന്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണെന്ന് അവരില്‍ പലരും ചൂണ്ടികാട്ടുന്നു.

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളാവാം ഈ ആക്രമണത്തിന് പിന്നിലെന്ന കാര്യത്തില്‍ അവരില്‍ പലര്‍ക്കും സംശയമില്ല. മറ്റാരാണ് ഇത്തരമൊരു നീക്കത്തിന് മുതിരുക എന്നാണ് അവരുടെ അര്‍ഥവത്തായ ചോദ്യം.തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ യുസ് ഇന്ത്യക്ക് എല്ലാ സഹായവും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

സ്വാതന്ത്യ്രത്തിന് ശേഷം ഇത്രയും ദശകങ്ങള്‍ ഇന്ത്യ നിലനിര്‍ത്തിയ മതേതരമൂല്യങ്ങള്‍ക്കെതിരായ ആക്രമണമാണ് തീവ്രവാദികള്‍ നടത്തിയതെന്ന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് സുരിന്ദര്‍ മല്‍ഹോത്ര അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് ആക്രമിച്ചതിലൂടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് തീവ്രവാദികള്‍ ചില സന്ദേശങ്ങള്‍ നല്‍കുകയായിരുന്നു.

തീവ്രവാദത്തെ ഇല്ലാതാക്കണമെങ്കില്‍ അവര്‍ക്ക് പരിശീലനം ലഭിക്കുന്ന താവളങ്ങള്‍ ആദ്യം നശിപ്പിക്കുകയാണ് വേണ്ടത്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ യുഎസിലെ ഇന്ത്യക്കാര്‍ എന്തുസഹായവും ചെയ്യാന്‍ തയ്യാറാണെന്ന് മല്‍ഹോത്ര പറഞ്ഞു.

പാക്കിസ്ഥാനിലെ മദ്രസകളും പരിശീലന കേന്ദ്രങ്ങളും ചെറുപ്പക്കാരുടെ രക്തത്തില്‍ തീവ്രവാദം കുത്തിവെക്കുകയാണെന്നും ഇതവരെ ചാവേറുകളാക്കി മാറ്റുകയാണെന്നും ബിജെപി അനുഭാവിയായ മുകുന്ദ് മോഡി പറഞ്ഞു.

തീവ്രവാദത്തിനെതിരായ പോരാട്ടത്തിനായി ഉപഭൂഖണ്ഡത്തില്‍ ഒരു സഖ്യം രൂപീകരിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്ന് ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഒഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡന്റ് തോമസ് എബ്രഹാം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X