ഇന്‍ഫാം സോപ്പുകള്‍ക്ക് പ്രിയമേറുന്നു
കോഴിക്കോട്: ആഗോളവല്ക്കരണമെന്ന വിപത്തിനെതിരെ പ്രാദേശികമായ ചെറുത്തുനില്പിലൂടെ ശ്രദ്ധേയരായ ഇന്‍ഫാം സോപ്പുനിര്‍മ്മാണത്തിലൂടെ ബഹുരാഷ്ട്രക്കമ്പനികളെ വെല്ലുവിളിക്കുന്നു. കാര്‍ഷികോല്പന്നങ്ങളുടെ വിലകൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഇന്‍ഫാം വിപണിയിലിറക്കുന്ന ഹലോ ബ്യൂട്ടി എന്ന സോപ്പിന് ആവശ്യക്കാരേറെയാണ്.
കാസര്‍കോട്ടെ പാലാവയലില്‍ രൂപീകരിച്ചിട്ടുള്ള നവചേതനാ സ്വാശ്രയസംഘവും വെസ്റ് എളേരി പഞ്ചായത്തിലെ പറമ്പയില്‍ രൂപീകരിച്ച ഹരിത വനിതാ സ്വയംസഹായസംഘവുമാണ് സോപ്പ് നിര്‍മ്മാണത്തിന് പിന്നില്‍. ബഹുരാഷ്ട്രകുത്തകക്കമ്പനികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുകയാണ് ഹലോ ബ്യൂട്ടി എന്ന സോപ്പ്.
പൂര്‍ണ്ണമായും വെളിച്ചെണ്ണഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഹലോ ബ്യൂട്ടി ടോയ്ലറ്റ് സോപ്പിന് 4.50 രൂപയാണ് വില. ആഴ്ചയില്‍ രണ്ടായിരത്തോളം സോപ്പ് പാലാവയലിലെ നവചേതനാസംഘം ഉണ്ടാക്കുന്നുണ്ട്. കര്‍ഷകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഈ സോപ്പിന്. പറമ്പയില്‍ വനിതക ളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹരിതാവനിതാസംഘം ഇതിനകം പതിനായരിത്തിലേറെ സോപ്പുകള്‍ വിപണിയിലിറക്കി.












Click it and Unblock the Notifications