ആക്രമണം: 14 പേര്‍ അറസ്റില്‍
ദില്ലി: പാര്‍ലമെന്റിനു നേരെ നടന്ന തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് 14 പേരെ പൊലീസ് അറസ്റ് ചെയ്തു.
ഏഴ് പേരെ ജമ്മു കശ്മീരിലെ സൊപോറില്‍ നിന്നും ഏഴ് പേരെ ദില്ലിയില്‍ നിന്നുമാണ് അറസ്റ് ചെയ്തത്. കശ്മീരില്‍ നിന്ന് അറസ്റ് ചെയ്ത ഏഴ് പേരില്‍ രണ്ടു പേര്‍ തീവ്രവാദികള്‍ ഉപയോഗിച്ച കാറിന്റെ ഉടമയുടെ പേരുമായി സാദൃശ്യമുള്ള പേരുള്ളവരാണ്. ആഷിക് ഹുസൈന്‍ എന്നയാളാണ് കാറുടമ.
മധ്യ ദില്ലിയിലെ കരോള്‍ ബാഗിലെ ഒരു ഇടപാടുകാരന്‍ രണ്ടു ദിവസം മുമ്പ് വിറ്റ കാറാണ് തീവ്രവാദികള്‍ ഉപയോഗിച്ചത്. കശ്മീരിലെ ബാരമുള്ള ജില്ലയിലെ സെപോറിലെ വിലാസമാണ് വാങ്ങിയയാള്‍ കൊടുത്തിരുന്നത്.
ദില്ലി പൊലീസിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും ഒരു സംയുക്ത സംഘം സൊപോറില്‍ റെയ്ഡ് നടത്തി.
അതിനിടെ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കാര്‍-ഇ-തോയിബയാണെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗ് ആരോപിച്ചിരുന്നു. അതേ സമയം പാക്കിസ്ഥാനെ പ്രതികൂട്ടിലാക്കാനായി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്നാണ് പാകിസ്ഥാന്‍ കുറ്റപ്പെടുത്തുന്നത്.












Click it and Unblock the Notifications