കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നില്‍ ലഷ്കര്‍ ത്വയിബ: അദ്വാനി

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: പാര്‍ലമെന്റ് മന്ദിരത്തിനു നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ പാക് തീവ്രവാദിസംഘടനയായ ലഷ്കര്‍-എ-ത്വയിബയും ജെയ്ഷ് -എ-മുഹമ്മദും ആണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അദ്വാനി. ഡിസംബര്‍ 15 ശനിയാഴ്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്വാനി .

ഇന്ത്യയിലെ നേതാക്കളെ വധിക്കുകയെന്നതായിരുന്നു സംഘടനയുടെ ഗൂഡലക്ഷ്യം. പാകിസ്ഥാന്‍ ഈ തീവ്രവാദത്തെ പരസ്യമായി അപലപിക്കാന്‍ തയ്യാറാകണമെന്നും അദ്വാനി പറഞ്ഞു.

ലഷ്കര്‍-എ-ത്വയിബയുടെയും ജെയ്ഷ്-എ-മുഹമ്മദിന്റെയും നേതാക്കളെ പാകിസ്ഥാന്‍ അറസ്റുചെയ്യണം. ഈ സംഘടനകള്‍ക്കുള്ള സാമ്പത്തികസഹായവും പാകിസ്ഥാന്‍ നിര്‍ത്തണം. - അദ്വാനി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം കേന്ദ്രവിദേശകാര്യമന്ത്രി ജസ്വന്ത് സിംഗും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ഈ ആരോപണത്തെ നിഷേധിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X