കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഈദുല്‍ഫിത്തുര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ മുസ്ലിങ്ങള്‍ ഡിസംബര്‍ 16 ഞായറാഴ്ച ഈദുല്‍ഫിത്തുര്‍ ആഘോഷിക്കും. ഈദുല്‍ഫിത്തുറിന്റെ വരവറിയിച്ചുകൊണ്ട് ശവാല്‍മാസപ്പിറവി കണ്ടതായി കോഴിക്കോട്ടെയും തിരുവനന്തപുരത്ത് പാളയത്തേയും ഇമാമുമാര്‍ ഡിസംബര്‍ 14 ശനിയാഴ്ച അറിയിച്ചു.

ഒരു മാസം നീണ്ട കഠിനവ്രതാനുഷ്ഠാനത്തിലൂടെ നേടിയ വിശുദ്ധിയുടെ അന്തരീക്ഷത്തിലാണ് മുസ്ലിങ്ങള്‍ ഈദുല്‍ഫിത്തറിനെ വരവേല്ക്കുന്നത്. ഈദുല്‍ഫിത്തറിന്റെ പ്രഖ്യാപനം വന്നതോടെ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും നമസ്കാരത്തിനായി മുസ്ലിങ്ങള്‍ പ്രവഹിക്കുകയാണ്.

മതതീവ്രവാദം വെടിഞ്ഞ് എല്ലാവരും മതസൗഹാര്‍ദ്ദത്തിന്റെ വഴിതേടണമെന്ന് പാളയം ഇമാം ഈദുല്‍ഫിത്തുര്‍ സന്ദേശത്തില്‍ പറഞ്ഞു. തീവ്രവാദവും പ്രതിതീവ്രവാദവും കൊണ്ട് സമാധാനം നഷ്ടപ്പെട്ട ലോകത്തില്‍ സ്നേഹത്തിന്റെയും സമാധാനവും വഴികള്‍തുറക്കാന്‍ ഈദുല്‍ഫിത്തര്‍ വഴികാണിക്കട്ടെയെന്ന് പാളയം ഹംസ മൗലവി വിശ്വാസികള്‍ക്ക് നല്കിയ ഈദ്ആശംസയില്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി എ.കെ. ആന്റണി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് ശിഹാബ്തങ്ങള്‍ എന്നിവര്‍ ഈദ്ആശംസ നേര്‍ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X