കരിപ്പൂരില്‍ നിന്ന് 7125 ഹജ് തീര്‍ഥാടകര്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി 7125 പേര്‍ ഹജ് തീര്‍ഥാടനത്തിനായി പോകും.
കുമ്മിണിപറമ്പിലുള്ള കൊണ്ടോട്ടി ഇഎംഇഎ കോളജിലാണ് ഹജ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. സൗദിയില്‍ ഉപയോഗിക്കേണ്ട വിദേശ കറന്‍സി ഹജ് ക്യാമ്പില്‍ നിന്ന് ലഭ്യമാവും. ഇതിനായി പ്രത്യേ കൗണ്ടര്‍ തുറക്കും.
യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് ഹജ് തീര്‍ഥാടകര്‍ ക്യാമ്പലെത്തേണ്ടതാണ്. ഹജ് തീര്‍ഥാടകരുടെ പരിശോധനകള്‍ ഇവിടെ വെച്ചാണ് നടത്തുക. പരിശോധനയ്ക്കു ശേഷം പ്രത്യേക ബസില്‍ ഇവരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോവും.
ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഹജ് തീര്‍ഥാടക സംഘം കരിപ്പൂരില്‍ നിന്നാണ് തിരിക്കുന്നത്. ജനുവരി 15ന് ആദ്യത്തെ ഹജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 72,00 പേരാണ് ഹജ് തീര്‍ഥാടനത്തിനായി പോവുന്നത്.












Click it and Unblock the Notifications