ആത്മഹത്യയ്ക്ക് നിയമ പരിരക്ഷയില്ല
കൊച്ചി ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 75 കാരന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. ജീവന്‍ വിലയുളളതാണെന്നും സ്വയം അത് അവസാനിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
വൈക്കം സ്വദേശി ബി.കെ.പിളളയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിദഗ്ദരുടെ മേല്‍ നോട്ടത്തില്‍ ജീവനൊടുക്കുന്നതിന് നിയമപരിരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നതായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇത് ഇംഗീതരിക്കാനാവില്ലെന്ന് ജസ്റിസ് ജെ.ബി.കോശി വിധിച്ചു. മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ മാത്രമാണ് ഹൈക്കോടതി റിട്ട് പെറ്റീഷനുകള്‍ പരിഗണിക്കുന്നതെന്ന് അദ്ദേഹം ചീണ്ടിക്കാട്ടി.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിലെ ജീവനക്കാരനായിരുന്നു അവിവാഹിതനായ പിളള. ആത്മഹത്യ ചെയ്യുന്നത് ധാര്‍മ്മികവും മതപരവുമായി ശരിയല്ലാത്തതിനാല്‍ കോടതിയെ സമീപിക്കുകയായിരുന്നുു അദ്ദേഹം.
ജീവിക്കാനുളള അവകാശം ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടതാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ഒരു കോടതിയുത്തരവു കൊണ്ട് അത് മറി കടക്കാനാവില്ല. സമാനസ്വഭാവമുളള മറ്റു രണ്ടു ഹര്‍ജികളും കോടതി നേരത്തെ നിരസിച്ചിരുന്നു.












Click it and Unblock the Notifications