Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസം:കര്‍ണ്ണാടകയുമായി സംരംഭങ്ങള്‍

കൊച്ചി : ടൂറിസം വികസനത്തിന് കേരളവും കര്‍ണ്ണാടകവും കൈകോര്‍ക്കുന്നു. പരസ്പരം സഹകരിക്കാനുളള കരാറിന് ഇരു സംസ്ഥാനങ്ങളിലെയും ടൂറിസം വികസന കോര്‍പ്പറേഷനുകള്‍ ഒപ്പുവച്ചു. ധാരണപ്രകാരം പരസ്പരം വിനോദയാത്രാ പദ്ധതികള്‍ ഇരുവരും ആസൂത്രണം ചെയ്യും. സഞ്ചാരികള്‍ക്ക് കോര്‍പറേഷനുകളുടെ കീഴിലെ ഹോട്ടലുകളില്‍ താമസസൗകര്യമൊരുക്കും.

കെടിഡിസി ചെയര്‍പേഴ്സണ്‍ പത്മജാ വേണുഗോപാല്‍ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ വിവരം പ്രഖ്യാപിച്ചത്. കര്‍ണാടകാ ടൂറിസം കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ മനോരമാ മദ്ധ്വരാജ്, മാനേജിംഗ് ഡയറക്ടര്‍ കെ.വി.ആര്‍.ടാഗോര്‍, കെടിഡിസി എംഡി ഇളങ്കോവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും ആഭ്യന്തരടൂറിസം ധാരണ പ്രകാരം വളരുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

റെയിലവേയുമായി സഹകരിച്ചു നടത്തുന്ന റെയില്‍ ഹോളിഡേസ് എന്ന പദ്ധതി ഡിസംബര്‍ 29ന് ആരംഭിക്കുമെന്ന് പത്മജ പറഞ്ഞു. നേത്രാവതി എക്സ്പ്രസില്‍ മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കാണ് ആദ്യയാത്ര. പത്തു ദിവസം നീളുന്ന പരിപാടിയില്‍ കൊച്ചി, മൂന്നാര്‍,തേക്കടി,കുമരകം,കോവളം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. സന്ദര്‍ശകര്‍ക്കായി എല്ലാ ആഴ്ചയും നേത്രാവതി എക്സ്പ്രസില്‍ മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്ക് എയര്‍കണ്ടീഷന്‍ഡ് ബോഗികള്‍ ഘടിപ്പിക്കുമെന്ന് ഇളങ്കോവന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+