മല്ലപ്പള്ളിയില്‍ മൂന്നരലക്ഷത്തിന്റെ സ്പിരിറ്റ്വേട്ട
മല്ലപ്പള്ളി: മല്ലപ്പള്ളിയില്‍ മൂന്നരലക്ഷം രൂപയുടെ സ്പിരിറ്റ് പൊലീസ് പിടികൂടി. മധ്യതിരുവിതാംകൂറിലെ സ്പിരിറ്റ് ലോബിക്കായി കര്‍ണാടകത്തില്‍ നിന്നും കൊണ്ടുവന്നതാണ് ഈസ്പിരിറ്റെന്നറിയുന്നു.
കീഴ്വായ്പൂര് പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്റേഷനുമുമ്പില്‍ വച്ച് സ്പിരിറ്റ് ലോറി പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും വന്ന ലോറിയില്‍ നിന്നാണ് സ്പിരിറ്റ് പിടിച്ചത്.
35ലിറ്റര്‍ വീതം കൊള്ളുന്ന 102കന്നാസുകളിലായാണ് സ്പിരിറ്റ് നിറച്ചിരുന്നത്. ആക്രിസാധനങ്ങള്‍ നിറച്ചിരുന്ന ലോറിയുടെ രഹസ്യഅറയ്ക്കുള്ളിലാണ് കന്നാസ് സൂക്ഷിച്ചിരുന്നത്.
ലോറിയിലുണ്ടായിരുന്ന സേലം സ്വദേശി ഗുരുസ്വാമിയെ(37) പിടികൂടിയിട്ടുണ്ട്. ലോറിഡ്രൈവറും മറ്റൊരാളും ഓടിരക്ഷപ്പെട്ടു.


Click it and Unblock the Notifications