ആര്‍എസ്എസുമായുള്ള ചര്‍ച്ച അജണ്ടയില്ലാതെ
തിരുവനന്തപുരം: ആര്‍എസ്എസുമായി കാതലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യ (സിബിസിഐ) ചര്‍ച്ച നടത്തിയത് കൃത്യമായ അജണ്ടയില്ലാതെയാണെന്ന് കേരള കാതലിക്ക് ബിഷപ്പ് കൗണ്‍സിലിന്റെ (കെസിബിസി) ചെയര്‍മാനായി സ്ഥാനമേറ്റകര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു.
മറ്റ് ക്രിസ്തീയ കൗണ്‍സിലുകളുമായി കൂടിയാലോചിക്കാതെയാണ് സിബിസിഐ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത്. വ്യക്തമായ അജണ്ടയോടെ ആരുമായും ചര്‍ച്ച നടത്താന്‍ കെസിബിസി തയ്യാറാണെന്നും മാര്‍ വര്‍ക്കി വിതയത്തില്‍ വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ ഹനിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുന്നതിനെ കുറിച്ച് കെസിബിസി ആലോചിച്ചുവരികയാണ്. മദ്യനയം കെസിബിസിയുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നതല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications