ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണലോക്കറ്റ് വിതരണം
ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത അഞ്ചുഗ്രാം തൂക്കമുള്ള പൂജിച്ച സ്വര്‍ണ്ണപ്പതക്കം ഡിസംബര്‍ 17 തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്തുതുടങ്ങും. ഡിസംബര്‍ 24 തിങ്കളാഴ്ച വരെയാണ് വിതരണം.
ദിവസവും 1000 ലോക്കറ്റുകള്‍ വീതം വിതരണം ചെയ്യും. രാവിലെ 10 മുതല്‍ വൈകീട്ട് നാലുമണിവരെ തെക്കേനടയിലെ ദേവസ്വം ഓഫീസിലാണ് ഇതിന് സംവിധാനം ഒരുക്കിയിട്ടുള്ളത്.
ലോക്കറ്റ് വാങ്ങാന്‍ വരുന്നവര്‍ അപേക്ഷിച്ച സമയത്ത് ദേവസ്വം നല്കിയ രശീതി ഹാജരാക്കണം. ലോക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന്റെ തീയതി, രശീതി ക്രമനമ്പര്‍:- ഡിസംബര്‍ 17 തിങ്കളാഴ്ച ഒന്നു മുതല്‍ 1000 വരെ. 18ന് 1001-2000, 19ന് 2001-3000, 20ന് 3001-4000, 21ന് 4001-5000, 22ന് 5001-6000, 23ന് 6001-7000,24ന് 7001-10,000.
ലോക്കറ്റുകള്‍ തപാല്‍ വഴി അയക്കില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. എന്‍. സതീഷ് അറിയിച്ചു.












Click it and Unblock the Notifications