എക്സൈസ് ഉദ്യോഗസ്ഥര്‍ സത്യസന്ധരല്ല: സുധീരന്‍
തൃശൂര്‍: എക്സൈസ് വകുപ്പിലെ 10ശതമാനം ഉദ്യോഗസ്ഥര്‍ പോലും സത്യസന്ധരല്ലെന്ന് വി.എം. സുധീരന്‍ ആരോപിച്ചു. അയ്യന്തോള്‍ കോസ്റ്ഫോര്‍ഡിലെ സി. അച്യുതമേനോന്‍ സെന്റര്‍ ഒരുക്കിയ മദ്യനയം-മണിമുഴങ്ങുന്നതാര്‍ക്കുവേണ്ടി എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
ശതമാനക്കണക്ക് പറയാന്‍ പറ്റില്ലെങ്കിലും പൊലീസിലും മിക്കവരും അഴിമതിക്കാരാണ്. അബ്കാരികളെക്കൊണ്ട് എളുപ്പത്തില്‍ പണമുണ്ടാക്കാം എന്നുള്ളതുകൊണ്ടാണ് സ്വാധീനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ എളുപ്പത്തില്‍ വഴങ്ങുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് 115ബാറുകളും 914കള്ളുഷാപ്പുകളും ദൂരപരിധിലംഘിച്ചു മദ്യവില്പനനടത്തുന്നുണ്ട്. ഇത്രയും സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കിയാല്‍തന്നെ ഘട്ടംഘട്ടമായുള്ള മദ്യനിരോധനം പ്രാവര്‍ത്തികമാകും.-സുധീരന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ റവന്യൂ വരുമാനം നിന്നുപോകുമെന്ന് കരുതിയാണ് സര്‍ക്കാര്‍ മദ്യനിരോധനത്തിന് അലംഭാവം കാണിക്കുന്നത്. ചാരായനിരോധനത്തിന്റെ ഫലമായി 4000 കോടി രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാകുമെന്ന് വിധിയെഴുതിയ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളെ അവഗണിച്ചാണ് ആന്റണി സര്‍ക്കാര്‍ നിരോധനം നടപ്പില്‍ വരുത്തിയത്.












Click it and Unblock the Notifications