വികസനം ലക്ഷ്യമിട്ട് കെസിസിഐ

കൊച്ചി : കേരളത്തിന്റെ വികസനത്തിന് ഗതിവേഗം കൂട്ടാന്‍ ഒരു സംഘടന കൂടി. കേരളാ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി എന്ന പേരില്‍ ആലുവ ആസ്ഥാനമാക്കിയാണ് സംഘടന രൂപം കൊണ്ടത്. സംഘടനയുടെ പ്രസിഡന്റ് പ്രമുഖ ഐടി വ്യവസായി എന്‍. ജഹാംഗീര്‍. സംസ്ഥാന സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണയോടു കൂടി കേരളത്തിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമെന്ന് സംഘടനയുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കാര്‍ഷിക വ്യവസായങ്ങള്‍, ജൈവ സാങ്കേതിക വിദ്യ, ഇലക്രോണിക്, എഞ്ചിനീയറിംഗ് വ്യവസായങ്ങള്‍, ഐടി, ടൂറിസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് എഫ്ഐസിസിഐയില്‍ ഇപ്പോള്‍ ചേര്‍ന്നിട്ടുള്ളതെന്ന് ജഹാംഗീര്‍ പറഞ്ഞു. ആഗോളവത്കരണത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഉപകരിക്കുന്ന സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും വ്യാവസായിക പരിശീലനങ്ങളും സംഘടിപ്പിക്കും.

വ്യാവസായിക രംഗത്ത് നിലവിലുളള ഒരു സംഘടനയ്കും കെസിസിഐ എതിരല്ലെന്ന് ജഹാംഗീര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+